ഒരോരുത്തരിലും കാന്‍സര്‍ ഓരോ രൂപത്തിലാണ് വരിക.എന്നാല്‍ ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗമാണ് കാന്‍സര്‍. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.
കാന്‍സറിന്റെ ലക്ഷണങ്ങള്‍
- ശരീരത്തില്‍ കാണപ്പെടുന്ന മുഴകളുംതടിപ്പുകളും
- ഉണങ്ങാത്ത വ്രണങ്ങള്‍
- മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍
- വായിക്കുള്ളില്‍ പഴുപ്പ് , വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും മുറിവുകളും
- സ്തനങ്ങളിലെ മുഴകള്‍ വീക്കം
- പെട്ടന്നുള്ള ഭാരക്കുറവ്
- വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും
- മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
- അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്
- ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്‌നങ്ങളും
ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.
Post Your Comments