
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് തീവ്രവാദ പ്രവർത്തങ്ങൾ കുറഞ്ഞെന്നും കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് നിരോധനത്തിലൂടെ പണരഹിത സമ്പദ് വ്യവസ്ഥയായിരുന്ന തങ്ങളുടെ ലക്ഷ്യം. പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം കുറഞ്ഞുവെന്നും നോട്ട് നിരോധനത്തിന്‍റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നേട്ടങ്ങള്‍ പറയുകയായിരുന്നു മന്ത്രി.
വരാന്‍ പോകുന്ന തലമുറയ്ക്ക് സത്യസന്ധവും നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണം ചെയ്യും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ദിനമാണ് നവംബര്‍ എട്ടെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. നേരത്തേ, നവംബർ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Post Your Comments