Latest NewsNewsIndiaSpecials

ഗജവീരന്റെ ശക്തി, കുതിരയുടെ വേഗം : നൂറ് ശത്രുക്കളെ ഒറ്റയടിക്ക് നിലംപരിശാക്കുന്ന ഇന്ത്യന്‍ സേനയിലെ 6 സിംഹകുട്ടികളുടെ ത്രസിപ്പിക്കുന്ന കഥ

നൂറ് ശത്രുക്കളെ ഒറ്റയടിക്ക് നിലംപരിശാക്കുന്ന ഇന്ത്യന്‍ സേനയിലെ 6 സിംഹകുട്ടികളുടെ ത്രസിപ്പിക്കുന്ന കഥ കേട്ടാൽ ശത്രുസേന അടിമുടി വിറക്കും..! ഗജവീരന്റെ ശക്തി, കുതിരയുടെ വേഗം, പുള്ളിപ്പുലിയുടെ അക്രമണവീര്യം, കുശാഗ്രബുദ്ധി, അണയാത്ത ആത്മധൈര്യം, നാടിന് വേണ്ടി അർപ്പിച്ച ജീവിതം ഇത് ചേർന്നാൽ ഒരു സംഘമായി. 6 പേരടങ്ങുന്ന ഒരു സംഘം. ഇന്ത്യൻ സേനയുടെ ആക്രമണത്തിന് കുന്തമുനയായ, പാകിസ്ഥാൻ അടക്കമുള്ള ശത്രുസേനകളുടെ പേടിസ്വപ്നമായ ആ കമന്റോ സംഘം. ശത്രു സേന ഒരുമിച്ചു വന്നാല്‍ പോലും അവരെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള പരിശീലനം ലഭിച്ച ആറു പേര്‍ അടങ്ങുന്ന ഒരു ടീം.

ഇന്ത്യന്‍ ആര്‍മിയിലെ അതി സമർത്ഥരായ ഈ 6 പേര്‍ ലോകത്തിലെ ഏറ്റവും മികച്ച കമാന്‍ഡോ ടീമില്‍ ഒന്നാണ്. പാക്കിസ്ഥാന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഈ കമാന്‍ഡോസ് ആണ്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായ വരുന്നവരാണിവര്‍. അതികഠിനമായ പരീശീലത്തിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത് എല്ലാത്തിലും വിജയിച്ച ഈ 6 പേര്‍ക്ക് ഏതു വലിയ ഭീകരന്മാരെയും അനായാസം കീഴടക്കാന്‍ കഴിയും. ആറ് പേരില്‍ ഓരോരുത്തരും ഒരു ആക്രമണത്തിന് വേണ്ട എല്ലാ കാര്യങ്ങളിലും സജ്ജരാണ്.

എന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ വ്യത്യസ്ത മേഖലയില്‍ അതീവ വൈദഗ്ധ്യവും ഉണ്ട്. ഒരാള്‍ ആയുധ വിദഗ്ധനെങ്കില്‍ മറ്റൊരാള്‍ കമ്മ്യൂണിക്കേഷനില്‍ ആണ് ശ്രദ്ധിക്കുന്നത്. നാവിഗേഷന്‍ എക്‌സ്‌പെര്‍ട്, മെഡിക്കല്‍ എക്‌സ്‌പെര്‍ട്, ഡിമോളിഷന്‍ എക്‌സ്‌പെര്‍ട്, സ്‌ക്വാഡ് കമാണ്ടര്‍ എന്നിവരാണ് ഈ ആറ് പേര്‍. സൈന്യത്തിലെ സ്‌പെഷ്യല്‍ ടീമുകളില്‍ ഏറ്റവും വിലയേറിയ ആറ് പേരായാണ് ഇവരെ കണക്കാക്കുന്നത്. ഈ ആറുപേരിലേക്കു കൂട്ടിച്ചേര്‍ക്കാനായി സ്ഥിരമായി ട്രെയിനിങ് നടന്നു കൊണ്ടേയിരിക്കും. ആറ് പേര്‍ എന്നത് ഒരു യൂണിറ്റ് ആണ്.

ഓരോ ആറ് പേരിലും ഒരാളുടെ കുറവ് വന്നാല്‍ കൂട്ടിച്ചര്‍ക്കുന്നതിനു വേണ്ടി അപ്പോഴും കമാന്‍ഡോകള്‍ കഠിന പരിശീലനത്തില്‍ തന്നെയാവും. ഇവര്‍ എത്ര പേരെന്നോ ഇവര്‍ ഏതു ദൗത്യത്തിന് നിയോഗിക്കപ്പെടുമെന്നതോ പരസ്യമല്ല. ഇവരുടെ പരിശീലനത്തിന്റെ വിവരം പോലും പൂര്‍ണ്ണമായും ലഭ്യമല്ല. ഈ അമാനുഷിക സൈനികർക്ക് നല്‍കുന്ന പരിശീലത്തിന്റെയും ഇവരുടെ ഓപ്പറേഷന്‍ രീതികളും വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button