തിരുവനന്തപുരം: 200 ഓളം അനാഥാലയങ്ങള്‍ പൂട്ടുന്നു. അനാഥാലയങ്ങള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതു പൂട്ടാന്‍ സംസ്ഥാന ഓര്‍ഫനേജ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്രയും അനാഥാലയങ്ങള്‍ പൂട്ടുന്നത്. ഇതിനുള്ള തീരുമാനം എടുത്തത് ഓര്‍ഫനേജ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന അദാലത്തിലാണ്. പുതിയ ബാലാവകാശ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അനാഥാലയങ്ങളാണ് പൂട്ടിച്ചത്. മറ്റു അനാഥാലയങ്ങളുടെ കാര്യത്തില്‍ ഇനി തീരുമാനം ഉണ്ടാകും.
50 വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്ന വിവിധ അനാഥലായങ്ങള്‍ ഇതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ അനാഥലയങ്ങളാണ് പൂട്ടിയത്. ഈ അനാഥലയങ്ങളിലെ അന്തേവാസികളെ പുനഃരധിവാസപ്പിക്കുന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
Post Your Comments