റിയാദ്•സൗദി രാജകുമാരന്‍ പ്രിന്‍സ് അബ്ദുള്‍ അസീസ് മരിച്ചതായി റിപ്പോര്‍ട്ട് . 44 വയസായിരുന്നു. സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്‍താഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മരണ കാരണം വ്യക്തമാക്കിയിട്ടില്ല.
Abdul Aziz is confirmed dead. He was 44 years old. Earlier, Mansour son of the former crown prince Muqrin was also declared dead. https://t.co/IsUyU896o4
— Ali H. Soufan (@Ali_H_Soufan) November 5, 2017
മുന്‍ കിരീടാവകാശി മുക്രിന്‍ അല്‍-സൗദ് രാജാവിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സൗദി രാജകുടുംബത്തില്‍ നിന്നും വീണ്ടുമൊരു മരണ വാര്‍ത്ത പുറത്തുവരുന്നത്.
ഫഹദ് രാജാവിന്റെ ഇളയ മകനായ അബ്ദുള്‍ അസീസ് കഴിഞ്ഞ ദിവസം അറസ്റ്റിലായതായി വാര്‍ത്തയുണ്ടായിരുന്നു.
അബ്ദുള്‍ അസീസ് മരിച്ചതായി നേരത്തെ ട്വിറ്ററില്‍ വാര്‍ത്ത പരന്നിരുന്നുവെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്.
Another #Saudi Prince, Abdul Aziz, youngest son of late King Fahd, has died. That’s two #Saudi Princes in 24 hours. https://t.co/TNlf6Slzf8
— Strategic Sentinel (@StratSentinel) November 6, 2017
ഞായറാഴ്ച ഉച്ചകഴിഞ്ഞ് യമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് മുന്‍ കിരീടാവകാശി മുക്രിന്‍ അല്‍-സൗദ് രാജാവിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ കൊല്ലപ്പെട്ടത്. അസിര്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ കൂടിയായിരുന്ന മുക്രിന്‍ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടയത്.
Post Your Comments