സൗദിയില്‍ അഴിമതി നടത്തിയതിനു പിടിയിലായവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നൂറുകണക്കിന് അക്കൗണ്ടുകളാണ് സൗദി മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൗദി അറേബ്യന്‍ ബാങ്കുകള്‍ അഴിമതിവിരുദ്ധ നീക്കത്തിന്റെ ഭാഗമായി പിടിയിലായവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയിച്ചു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കിയ പുതിയ അഴിമതി വിരുദ്ധ സമിതിയാണ് രാജാകുടുംബങ്ങളും മന്ത്രിമാരും ബിസിനസുകാരും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടിരുന്നു.
സെന്‍ട്രല്‍ ബാങ്ക് വക്താവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. സൗദി അറേബ്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര നിക്ഷേപകനാണെന്നു അറിയപ്പെടുന്ന അല്‍വാലിദ് ബിന്‍ താലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പതിനൊന്നു രാജകുമാരന്മാരുടെയും നാലു മന്ത്രിമാരുടെയും പത്തു മുന്‍മന്ത്രിയുമാരുടെയും സ്വത്തുക്കളാണ് മരവിപ്പിച്ചത്.
അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ ഇവരുടെ സൗദിയിലും വിദേശത്തുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അഴിമതി വിരുദ്ധ സമിതിക്കു അധികാരമുണ്ട്.
Post Your Comments