Latest NewsNewsLife Style

പുഷ് അപ് ആയുസ് വര്‍ധിപ്പിക്കും

പുഷ് അപ് ആയുസ് വര്‍ധിപ്പിക്കും. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സര്‍വകലാശാല നേരിട്ട് സ്ഥിരമായി ‘പുഷ് അപ്’ എടുക്കുന്ന 80,000 ത്തോളം വ്യക്തികളില്‍ ഇതിന്റെ ഭാഗമായി പഠനം നടത്തി. പഠനത്തില്‍ ലഭ്യമായ വിവരം അനുസരിച്ച് ‘പുഷ് അപ്’ എടുക്കുന്ന 23 ശതമാനം ആളുകള്‍ക്ക് അകാലമരണം ഉണ്ടായിട്ടില്ല. മാത്രമല്ല ഇവരില്‍ 31 ശതമാനം പേര്‍ക്ക് അര്‍ബുദസംബന്ധമായ രോഗങ്ങള്‍ കുറഞ്ഞു.

മറ്റ് വ്യായമങ്ങള്‍ ചെയുന്നതിനെക്കാള്‍ ഫലദായകമാണ് ‘പുഷ് അപ്’ വഴി ലഭിക്കുന്നതെന്നു സിഡ്‌നി സര്‍വ്വകലാശാലയിലെ അസോസ്സിയേറ്റ് പ്രൊഫസര്‍ ഇമ്മാനുവേല്‍ സ്റ്റാംറ്റാകിസ് അറിയിച്ചു. ഈ പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ ജേര്‍ണ്ണല്‍ ഓഫ് എപ്പിഡമോളജിയില്‍ പ്രസിദ്ധീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button