Latest NewsNewsGulf

ഷാര്‍ജയില്‍ കാറിന് തീപ്പിടിച്ച് യുവാവ് വെന്ത് മരിച്ചു; വീഡിയോ പ്രച്ചരിപ്പിക്കുന്നവര്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്

ഷാര്‍ജ : ഷാര്‍ജയില്‍ കാറിന് തീപ്പിടിച്ച് യുവാവ് വെന്ത് മരിച്ചു. ഷാര്‍ജയിലെ മെഹ്ഹി റോഡിലാണ് സംഭവം നടന്നത്. അറബ് യുവാവാണ് വെന്ത് മരിച്ചത്. കാറിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നതെന്നു പോലീസ് വ്യക്തമാക്കി.

ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കാര്‍ സിമന്റ് തിട്ടയില്‍ ഇടിച്ചു. ഇതു കാരണമാണ് കാറിനു തീപ്പിടിച്ചതെന്നു ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുള്‍ റഹ്മാന്‍ ഖട്ടര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനു അധികാരികള്‍ എത്തുന്നതിന് മുമ്പ് യുവാവ് മരിച്ചിരുന്നു.

യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് പോലീസ് സ്ഥലത്തെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃക്ഷിസാക്ഷിയായ ആരോ പകര്‍ത്തി. ഇതു പ്രചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വീഡിയോ പ്രച്ചരിപ്പിക്കുന്നവര്‍ക്കു എതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ് രംഗത്തു വന്നു.

ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ നിയമനടപടി ഉണ്ടാകും. മരിച്ച വ്യക്തിയുടെ കുടുംബത്തിനു തങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയുടെ മരണരംഗം കാണാന്‍ താത്പര്യമില്ല. ഇത്തരം അപകടങ്ങളില്‍ ഇരകളുടെ കുടുംബത്തെ നാം ബഹുമാനിക്കണമെന്നും പോലീസ് വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button