Latest NewsNewsInternational

ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് നടത്തിയ ചാവേറാക്രമണത്തില്‍ അഭയം തെടിയെത്തിയവര്‍ക്ക് ദാരുണാന്ത്യം

ദമാസ്‌കസ്: ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് നടത്തിയ ചാവേറാക്രമണത്തില്‍ അഭയം തെടിയെത്തിയവര്‍ക്ക് ദാരുണാന്ത്യം. സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അല്‍ സോറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് നടത്തിയ ചാവേറാക്രമണത്തിലാണ് 75 പേര്‍ കൊല്ലപ്പെട്ടത്. 140 ലെറെ പേര്‍ക്ക് പരിക്കുണ്ട്.

ചാവേറാക്രമണ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേര്‍ വീണ്ടും പലായനം ചെയ്ത് മരുഭൂമിയില്‍ അഭയം തേടിയതായി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ഇറാഖിലും സിറിയയിലും ഐ.എസിന് സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും വലിയ തോതില്‍ ആള്‍നാശമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് കൂടുതല്‍ ആള്‍നാശമുണ്ടാക്കുന്ന ആക്രമങ്ങള്‍.

കൊല്ലപ്പെട്ടവരില്‍ അധികവും പ്രശ്‌നബാധിത മേഖലയില്‍ നിന്നും അഭയം തേടിയെത്തിയവരാണ്. യൂഫ്രട്ടീസ് നദിക്കരയിലെ തെരുവിലാണ് ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയത്. അടുത്തിടെ സൈന്യം പിടിച്ചെടുത്തുവെന്ന് പ്രഖ്യാപിച്ച നഗരമാണ് ദേര്‍ അല്‍ സോര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button