Latest NewsNewsGulf

സൗദിയിലെ ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തയാള്‍ അറസ്റ്റില്‍

മുംബൈ : സൗദിയിലെ ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ടെററിസ്റ്റ് സ്ക്വാഡാണ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു എന്ന് സംശയിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത് ഉത്തര്‍പ്രദേശ് സ്വദേശിയായ അബു സെയിദിനെയാണ്.

സൗദിയില്‍ ജോലി ചെയ്യുന്ന സെയ്ദ് നാട്ടിലേക്ക് വരുന്ന വഴിക്കാണ് അറസ്റ്റിലാകുന്നത്. ഇയാള്‍ ഫേസ്ബുക്ക് ഗ്രൂപ്പുവഴിയും മറ്റും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാറുണ്ട് എന്ന സംശയത്തിനു പുറത്താണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ ഈ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സെയിദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് ഇവരില്‍ നിന്നുമാണ്.

ഐഎസിലേക്ക് എത്രപേരെ ഇയാള്‍ റിക്രൂട്ട് ചെയ്തു എന്ന വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും അറസ്റ്റ് ചെയ്തവര്‍ നല്‍കിയ വിവരപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button