മത സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതിന് പിന്നിൽ അക്രമികൾക്ക് കൃത്യമായ ലക്ഷ്യമുണ്ട് .ദേവാലയങ്ങളിലെ ആക്രമണംകൊണ്ട് ജനങ്ങളിലെ മത വികാരം വ്രണപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്.മതം ഒരു ജനതയുടെ വിശ്വാസവും പാരമ്പര്യവും സംസ്കാരവുമാണ് അതിന്‍റെ തകർച്ച വലിയ ലഹളകൾക്കു വഴിയൊരുക്കിയേക്കാം. ഒരു ജനതയുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും തകർക്കുക എന്നതിലപ്പുറം കുറെ ജനങ്ങളെ ഒരുമിച്ചു കൊന്നൊടുക്കുകയാണ് അവരുടെ മറ്റൊരു ലക്ഷ്യം.
ഒരു മതക്കാരൻ മറ്റൊരു മതത്തിന്‍റെ വിശ്വാസങ്ങളെ തകർക്കുമ്പോൾ ജനങ്ങൾ തമ്മിലുള്ള ഐക്യം ഇല്ലാതാകുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ചില മത ഭ്രാന്തർ അക്രമങ്ങൾ അഴിച്ചുവിടാറുള്ളത്.ചില മതങ്ങളിലെ പുരോഹിതർ പോലും മറ്റുമതങ്ങളോട് വിരോധം പ്രകടിപ്പിക്കുമ്പോൾ അവരുടെ അനുയായികൾ എങ്ങനെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാകാതിരിക്കും.
കഴിഞ്ഞ ദിവസം യുഎസിലെ ടെക്സസിൽ പ്രാർഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ 26 ജീവനുകളാണ് പൊലിഞ്ഞത്.ഗുരുതരമായി പരിക്കേറ്റ എട്ടുപേർ ഇപ്പോഴും മരണത്തോട് മല്ലടിക്കുകയാണ്.പ്രാർഥന നടക്കുമ്പോൾ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു.ന്യൂ ബ്രൗൻഫെൽസിലെ ഡെവിൻ കെല്ലിയാണ് ആക്രമണം നടത്തിയത്.ആക്രമിയെ പോലീസ് കൊന്നു. സാൻഅന്റോണിയയിൽ താമസിക്കുന്ന കെല്ലിക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളതിനു പ്രത്യക്ഷമായി ആക്രമണത്തിനു മുൻപ് കെല്ലി സമൂഹമാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകൾ പോലീസ് പരിശോധിച്ചിരുന്നു. മുൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന കെല്ലി എന്തുകൊണ്ട് സ്വന്തം വർഗത്തെ ഇത്രയും നിഷ്ടുരമായി കൊന്നൊടുക്കി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
ഇത്തരത്തിൽ അനവധി സംഭവങ്ങൾ മുമ്പും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അരങ്ങേറിയിട്ടുണ്ട്. 2017 ഒക്ടോബർ ഒന്നിനു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ലാസ് വേഗസ് നഗരത്തിൽ അരങ്ങേറിയ കൂട്ടക്കുരുതിയുടെ മുറിവുണങ്ങുന്നതിനു മുൻപാണ് ഈ ആക്രമണം. സംഗീതോൽസവത്തിനിടെ സ്റ്റീഫൻ ക്രെയ്ഗ് പാഡക് എന്നയാൾ ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവയ്‌പിൽ 58 പേരാണ് അന്നു കൊല്ലപ്പെട്ടത്.
2001 സെപ്റ്റംബർ പതിനൊന്നിനു വേൾഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നടത്തിയ ആക്രമണങ്ങളിൽ 2976 പേരാണ് കൊല്ലപ്പെട്ടത്.പിന്നീടി 2007ൽ വെർജീനിയ സർവകലാശാലയിലുണ്ടായ വെടിവയ്പിൽ 32 – ഉം 2012ൽ സാൻഡി ഹുക്ക് സ്കൂളിലുണ്ടായ വെടിവയ്പിൽ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. ∙ 2016 ജൂണിൽ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ അതിക്രമിച്ചു കടന്ന യുവാവു നടത്തിയ വെടിവയ്പിൽ 50 പേർ കൊല്ലപ്പെട്ടു. 53 പേർക്കു പരുക്കേറ്റു. (2001സെപ്റ്റംബർ 11ന്റെ ന്യൂയോർക്ക് ഭീകരാക്രമണത്തിനുശേഷം അമേരിക്കയിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായായിരുന്നു അത്.
ചെറിയ വിജയത്തിനായി ദേവാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ചെയ്യുന്ന ഇത്തരം ഭീകര വാദ പ്രവർത്തങ്ങൾ നഷ്ടപ്പെടുത്തുന്നത് ജനങ്ങളുടെ വിശ്വാസത്തെയും അതിലുപരി ജീവനേയുമാണ്.
Post Your Comments