റാഞ്ചി: കൗമാരക്കാരന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം. പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് മൃതദേഹം സൂക്ഷിച്ചത്. മന്ത്രവാദി വയറുവേദനയെ തുടര്‍ന്ന് മരിച്ച കൗമാരക്കാരന്‍ തിരിച്ചു വരുമെന്ന് ബാലന്റെ വീട്ടുകാരെ വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന എട്ടാം €ാസുകാരന് വയറുവേദന കലശലായത്. തുടര്‍ന്ന് ബാലനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് മുത്തശ്ശി കൊണ്ടു പോയത്.
കുട്ടിക്ക് ഇയാള്‍ ഏലസ് ജപിച്ചു നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ച വീണ്ടും വയറു വേദന കൂടിയതിനെ തുടര്‍ന്ന് വീണ്ടും മന്ത്രവാദിയുടെ അടുത്ത് എത്തിച്ചു. കുട്ടിയില്‍ ബാധകയറിയതാണ് വയറുവേദനയുടെ കാരണമെന്ന് ബന്ധുക്കളെ ബോധിപ്പിച്ചു. ഇത് വിശ്വസിച്ച ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. വ്യാഴാഴ്ചയോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
Post Your Comments