ന്യൂഡല്‍ഹി•ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന മുംബൈ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. അബു സെയ്ദ് എന്നയാളാണ് അറസ്റ്റിലായതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ നിന്നും വരുന്ന വഴിയാണ് സെയ്ദ് പിടിയിലായത്.ശനിയാഴ്ച സൗദി അറേബ്യയില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഇയാളെ എ.ടി.എസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എ.ഡി.ജി (ക്രമസമാധാനം) ആനന്ദ് കുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
റിയാദില്‍ താമസിക്കുന്ന സെയ്ദ് രൂപം കൊടുത്ത ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴിയാണ് യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെയ്ദിനെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ലക്നോവിലേക്ക് കൊണ്ടുവന്ന ശേഷം കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും എ.ഡി.ജി പറഞ്ഞു.
ഏപ്രിലില്‍ ഐ.എസ് ഭീകരെന്ന് സംശയിക്കുന്ന നാലുപേരെ എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഉമര്‍ എന്ന നസിം, ഘാസി ബാബ എന്ന മുസമ്മില്‍, മുഫ്തി എന്ന ഫൈസാന്‍, ജകവാന്‍ എന്ന ഇതേഷാം എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സെയ്ദിനെ കുറിച്ച് വിവരം ലഭിച്ചത്.
Post Your Comments