ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിത്അബ് അബ്ദുല്ല രാജകുമാരനെ നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിപദവിയില്‍നിന്നു നീക്കി. ഖാലിദ് ഇയാഫ് ആലുമുഖ്രിന്‍ രാജകുമാരനാണു പകരക്കാരന്‍.
തൊഴില്‍ രംഗത്ത് ഊര്‍ജിത സൗദിവത്ക്കരണം നടപ്പാക്കാനായി ‘നിതാഖാത്ത്’ നടപ്പാക്കിയതിലൂടെ പ്രശസ്തനായ മുന്‍ തൊഴില്‍ മന്ത്രിയും നിലവിലെ ഇക്കണോമി ആന്‍ഡ് പ്ലാനിങ് വകുപ്പ് മന്ത്രിയുമായ എഞ്ചിനീയര്‍ ആദില്‍ മുഹമ്മദ് ഫഖീഹിനെയും ഒഴിവാക്കി. പകരക്കാരനായി മുഹമ്മദ് അല്‍തുവൈജിരിയെ നിയമിച്ചിട്ടുമുണ്ട്. അതോടൊപ്പം, നാവിക സേനയുടെ തലവനായിരുന്ന അബ്ദുല്ല അല്‍സുല്‍ത്താനെയും മാറ്റിയിട്ടുണ്ട്. ഫഹദ് അല്‍ഖഫീലിയ്ക്കാണു പകരം ചുമതല.
Post Your Comments