Latest NewsNewsDevotional

പ്രദോഷവ്രതത്തിന്റെ പ്രാധാന്യം

ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം അനുഷ്ഠിക്കണം.

രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദർശനം നടത്താം. പകൽ ഉപവസിക്കുകയും ‘ഓം നമഃശിവായ’ മന്ത്രം ജപിക്കുകയും വേണം. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം ഉത്തമം. ഈ ദിവസം കൂവളത്തില കൊണ്ടുള്ള അർച്ചന, കൂവളമാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരുെമന്നാണു വിശ്വാസം.

ക്ഷേത്ര ദർശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷം സമ്പത്ത്, സദ്സന്താന ലബ്ധി ഇവയ്ക്കായുളള പ്രാർഥന വിശേഷകരമെന്ന് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button