ദേശീയഗാനത്തെ അപമാനിച്ചാൽ മൂന്നുവർഷം തടവ് നൽകാനുള്ള പുതിയ നിയമം ബാധകമാക്കി . ചൈനയിലെ ഹോങ്കോങ്ങിലും മക്കാവുവിലുമാണ് ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ചൈനയിലെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മറ്റി യോഗമാണ് പ്രത്യേക ഭരണ പ്രവിശ്യകൾക്ക് കൂടി ഈ നിയമം ബാധകമാക്കിയത്.1997 ൽ ചൈനയുടെ നിയന്ത്രണത്തിൽ വന്ന ഹോങ്കോങ്ങിന്റെ പ്രത്യേകാവകാശങ്ങൾക്ക് മേൽ ചൈന പിടിമുറുക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ തീരുമാനം.
Post Your Comments