Latest NewsNewsGulf

ദുബായിലെ അനധികൃത വിസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി : യു.എ.ഇയില്‍ ഇനി 45 വിസ കേന്ദ്രങ്ങള്‍ക്ക് മാത്രം അനുമതി

 

ദുബായ് : രാജ്യത്താകമാനമുള്ള വിസ കേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ദുബായ് അമീര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത്. വിസ കേന്ദ്രങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള രേഖകള്‍ കാണാതാകുന്നും, യാത്രക്കാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും പതിവായതോടെയാണ് വിസ കേന്ദ്രങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നത്.

ചെറിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പല വിസ കേന്ദ്രങ്ങളിലും യാത്രക്കാരുടെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. വേണ്ടത്ര കസ്റ്റമര്‍ സര്‍വീസും ഇവിടെ ലഭ്യമായിരുന്നില്ല.

യാത്രക്കാരില്‍ നിന്ന് വിസ കേന്ദ്രങ്ങള്‍ ഈടാക്കിയിരുന്നത് വന്‍തുകായിരുന്നുവെന്ന് റസിഡന്‍സി ഫോറിന്‍ അഫയേഴ്‌സ് മേജര്‍ ജനറല്‍ അഹമ്മദ് അല്‍ മാരി പറഞ്ഞു.

വിസാ കേന്ദ്രങ്ങളെ കുറിച്ച വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ദുബായ് അമീര്‍ വിസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. നവംബര്‍ ഒന്ന് മുതല്‍ ദുബായില്‍ 261 ഉം ഷാര്‍ജയില്‍ 71 ഉം വിസ കേന്ദ്രങ്ങളാണ്് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഇനി മുതല്‍ ദുബായ് ഗവണ്‍മെന്റിന്റെ കീഴില്‍ വരുന്ന വിസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. അല്‍ മൊഹസീനയില്‍ രണ്ടെണ്ണവും ദുബായ് മുനിസിപാലിറ്റിയിലെ അല്‍ ഖിഫാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 4 വിസ കേന്ദ്രങ്ങള്‍ അടക്കം യു.എഇയില്‍ 45 എണ്ണമായിരിക്കും പ്രവര്‍ത്തിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button