Latest NewsNewsGulf

മുങ്ങിമരിച്ച 14 വയസ്സുകാരനായ എമിറാത്തി ബാലന്റെ മൃതദേഹം മണിക്കൂകള്‍ നീണ്ട തിരിച്ചിലിനു ഒടുവില്‍ കണ്ടെത്തി

മുങ്ങിമരിച്ച 14 വയസ്സുകാരനായ എമിറാത്തി ബാലന്റെ മൃതദേഹം മണിക്കൂകള്‍ നീണ്ട തിരിച്ചിലിനു ഒടുവില്‍ കണ്ടെത്തി. കംബ കടലില്‍ മുങ്ങിമരിച്ച കുട്ടിയുടെ മൃതദേഹമാണ് 14 മണിക്കൂര്‍ നീണ്ട തിരിച്ചിലിനു ഒടുവില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസും തീരദേശ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ അകപ്പെട്ട മറ്റു രണ്ടു കുട്ടികളെ തീരദേശ സേന രക്ഷപ്പെടുത്തിയതയായി പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് 6:40 നാണ് പോലീസിനു ഇതു സംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. മൃതദേഹം കണ്ടെത്താന്‍ 14 മണിക്കൂര്‍ എടുത്തതായി കല്‍ബ പോലീസ് സ്റ്റേഷന്‍ മേധാവി ലഫ് കേണല്‍ റാഷിദ് അല്‍ സബാബി പറഞ്ഞു. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മരിച്ചയാളുടെ മൃതദേഹം കല്‍ബാ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button