Latest NewsCinemaMollywood

മലയാള സിനിമയിലേയ്ക്ക് നിശബ്ദമായി കടന്നുവന്ന് പറവയായി പാറിപ്പറന്ന് യുവതാരം

മിമിക്രി കലാകാരനും നടനുമായ അഭിയുടെ മകൻ അച്ഛന്റെ വഴിയേ വരണമെന്ന് ഒരിക്കലും മുൻകൂട്ടി കരുതിയില്ല. എല്ലാം സംഭവിക്കുകയായിരുന്നു. താന്തോന്നി എന്ന ചിത്രത്തിൽ പൃഥ്‌വിരാജിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ഷെയിൻ നിഗം സിനിമ ലോകത്തേയ്ക്ക് പ്രവേശിച്ചത്.

എന്നാൽ അതിനും ഏറെ മുൻപ് തന്നെ ഷെയിൻ മിനിസ്‌ക്രീനിൽ തൻറെ സാന്നിധ്യം അറിയിച്ചിരുന്നു.ഒരു ഡാൻസ് റിയാലിറ്റി ഷോയിലാണ് ഷെയിനിന്റെ മുഖം ആദ്യമായി മലയാളികൾ കാണുന്നത്. പിന്നീട് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന പരമ്പരയിൽ ശ്രദ്ധേയവേഷം ചെയ്തു. തുടർന്ന് താന്തോന്നിയിൽ തുടങ്ങി ഇന്ന് പറവയിലെത്തി നില്കുന്നു ഷെയിനിന്റെ യാത്ര.കിസ്മത്തിലെ നായകവേഷമാണ് ഷെയിൻന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറിയത്. പിന്നീട് കെയര്‍ ഓഫ് സൈറാബാനുവിലും സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്ത പറവയിലും തിളങ്ങി

പറവയിലെ വേഷത്തെക്കുറിച്ച് സൗബിന്‍ തന്നോട് നേരത്തേ പറഞ്ഞിരുന്നുവെന്ന് ഷെയിൻ പറയുന്നു. ആ വേഷം അത്ര എളുപ്പമായിരുന്നില്ലെന്നും പലപ്പോഴും യാഥാർഥ്യത്തിൽ നിന്നും മാറി നിന്ന് അഭിനയിക്കേണ്ടി വന്നുവെന്നും ഷെയിൻ പറയുന്നു.ചിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച ഒരു അവസരം കൂട്ടുകാരൻ മരിക്കുന്ന രംഗത്തിൽ കരയുന്നതായിരുന്നെന്നും ആ രംഗം ഏറെ ബുദ്ധിമുട്ടിയാണ് പൂർത്തിയാക്കിയതെന്നും ഷെയിൻ പറയുന്നു.ശരിക്കും താനെന്ന വ്യക്തിയെ മറന്നാണ് ആ രംഗത്തിൽ അഭിനയിച്ചതെന്നും ആക്ഷൻ പറഞ്ഞപ്പോൾ അഭിനയിച്ചു തുടങ്ങിയെങ്കിലും എപ്പോഴോ ആ കരച്ചിൽ അഭിനയത്തിൽ നിന്നും മാറി ശരിക്കുള്ള വികാര പ്രകടനമായിപ്പോയെന്നും സൗബിൻ കട്ട് പറഞ്ഞിട്ടും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ലെന്നും ഷെയിൻ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button