Latest NewsKeralaNewsSports

തിരുവനന്തപുരം ടി-20: കാണികള്‍ക്കായി യാത്രാസൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം•നവംബര്‍ ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ – ന്യൂസിലന്‍ഡ് അന്താരാഷ്ട്ര T-20 മത്സരത്തോടനുബന്ധിച്ച് കാണികള്‍ക്കായി കെ.എസ്.ആര്‍.ടി.സി യാത്രാസൗകര്യം ഒരുക്കും.

മത്സര ദിവസം ഉച്ച മുതല്‍ കളി ആരംഭിക്കുന്നത് വരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ബസ് സര്‍വ്വീസ് നടത്തും.

എറണാകുളം, പത്തനംതിട്ട, കോട്ടയം ഭാഗത്ത് നിന്നും മത്സരം കാണാനെത്തുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യത്തോടെ സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരശേഷം കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട ഭാഗത്തേക്ക് സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കും.

റയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും മത്സരശേഷം സര്‍വ്വീസ് നടത്തും. തിരുവനന്തപുരം മേഖലാ അധികാരി സര്‍വീസുകളുടെ മേല്‍നോട്ടം വഹിക്കും.

സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതിന് 51 ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. www.ksrtconline.com, kurtconline.com എന്നീ വെബ്‌സൈറ്റുകളിലൂടെ ബസ് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button