കേരള സർക്കാരിന്റെ പുതിയ സമ്പാദ്യ പദ്ധതിക്ക് തുടക്കമായി. തെക്കേ ഇന്ത്യൻ സംസ്ഥാനക്കാർക്ക് ഉൾപ്പടെ സഹായകരമാണ് ഈ പദ്ധതി. കേരളീയരല്ലാത്തവർക്കും ഇതിൽ പങ്കാളികളാകാം. ഈ സംരംഭത്തിലേക്ക് പണം നിക്ഷേപിക്കുന്നവർക്ക് മറ്റൊരു രാജ്യത്ത് നിന്ന് പിൻവലിക്കാൻ സാധിക്കും. കൂടാതെ യു.എ.ഇയിൽ പുതിയതായി കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി തുടങ്ങാനും ആലോചനയുണ്ട്. 100,000 ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കും അനുബന്ധ ചർച്ചകൾക്കായി യു.എ.ഇ സന്ദർശിക്കും. ഈ സമ്പാദ്യ പദ്ധതി തികച്ചും സുരക്ഷിതവും അടിയുറപ്പ് ഉള്ളതുമാണെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ സന്ദർശിച്ച തൊഴിൽ വ്യവസായ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.
Post Your Comments