KeralaLatest NewsNews

അവളുടെ തലയിലെ തട്ടമോ, അവന്റെ നെറ്റിയിലെ ചന്ദനമോ ഒന്നിനും തടസമായില്ല: വൈറലായി ഒരു മിശ്രവിവാഹം

മിശ്രവിവാഹങ്ങള്‍ കലാപങ്ങള്‍ക്കും വര്‍ഗീയ മുതലെടുപ്പുകള്‍ക്കും വഴിവയ്ക്കുന്ന ഇക്കാലത്ത് വധുവിന്റെയും വരന്റെയും മതത്തെ അംഗീകരിച്ചു കൊണ്ടുള്ള ഒരു മിശ്ര വിവാഹം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

വൈഷ്ണവ് എന്ന ഹിന്ദു യുവാവും ഫാത്തിമത് ഫിദയെന്ന മുസ്ലിം യുവതിയുമാണ്‌ കഴിഞ്ഞ ദിവസം ശ്രീനാരായണ ഗുരുവിനെ സാക്ഷിയാക്കി പുതുജീവിതത്തിലേക്ക് കടന്നത്. മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതിയെന്ന ഗുരുദേവ വചനത്തിന് കീഴെ വരണമാല്യം ചാര്‍ത്തി നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

അവളുടെ തലയിലെ തട്ടമോ, അവന്റെ നെറ്റിയിലെ ചന്ദനമോ, കണ്ടിട്ടല്ല. അവരുടെ ഉള്ളിലെ മതേതര കാഴ്ചപ്പാടുകളെയാണ് ഇഷ്ടപ്പെടുന്നത് എന്ന കുറിപ്പോടെ സുഹൃത്തുക്കള്‍ പങ്കുവച്ച ചിത്രങ്ങള്‍ ഒരു വലിയ സന്ദേശത്തോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

പരസ്പരം മതം മാറാതെ വിവാഹം കഴിച്ച വൈഷ്ണവിനും ഫാത്തിമത്ത്ഫിദയ്ക്കും ആശംസകളുടെ പ്രളയമാണ്. നെറ്റിയിൽ തിലകം ചാർത്തിയില്ല… തട്ടം ഊരാൻ ആവശ്യപ്പെട്ടതുമില്ല..മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ബോർഡിന് മുന്നിലെ അപൂർവ സുന്ദരമായ ഈ ഫോട്ടോ വർഗീയ വെറിയന്മാരുടെ കണ്ണു തുറപ്പിക്കട്ടെയെന്ന് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ മനോഹര-മതേതര പ്രണയത്തെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തുമ്പോഴും അതിനിടയില്‍ കുരുപൊട്ടിക്കാന്‍ എത്തിയവരും കുറവല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button