തിരുവനന്തപുരം : സാധാരണക്കാരുടെ അന്നംമുട്ടിക്കാതിരിക്കാനായി ‘നന്മ’ പദ്ധതിയുമായി ഒരു നഗരസഭാ. ഇപ്പോൾ 100 രൂപ വരെയാണ് നല്ല ഒരു ഉച്ചയൂണിന് ഹോട്ടലുകളില്‍ ഈടാക്കുന്നത്.
ഇതോടെ സാധാരണക്കാരായ ‘പുറംഭക്ഷണക്കാര്‍ക്ക്’ അന്നംമുട്ടിയ അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരുടെ അന്നംമുട്ടിക്കാതിരിക്കാനായി ‘നന്മ’ പദ്ധതിയുമായി ആറ്റിങ്ങല്‍ നഗരസഭ രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വിലക്കുറവില്‍ ലഭ്യമാകുന്ന ഭക്ഷണങ്ങളാണ്. ഊണിനു 30 രൂപയാണ് ഇവിടെ ഈടാക്കുന്നത്. മാത്രമല്ല ആറുരൂപയ്ക്ക് ചായയും ഒപ്പം ന്യായവിലയ്ക്ക് ചെറുകടികകളും ലഭിക്കും. വിലക്കുറവിന്റെ മേളയാണ് നന്മ കാന്റീനിലുള്ളത്. പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത് നഗരസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ്. ആദ്യ നന്മ ഭക്ഷണശാല നഗരസഭ ഓഫീസ് വളപ്പിലെ കാന്റിനില്‍ ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു.
Post Your Comments