ന്യൂഡൽഹി: ഭൂകമ്പം പ്രവചിച്ച രഹസ്യാന്വേഷണ ഏജൻസിക്കു സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസാണ്(ഐഎസ്ഐ) സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ക്ഷണിച്ചു വരുത്തിയത്. കാലാവസ്ഥാ നിരീക്ഷണമാണോ രഹസ്യാന്വേഷണ ഏജൻസിയുടെ ജോലിയെന്ന സംശയമാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമർശനത്തിനു കാരണം. സമീപ ദിവസങ്ങളിൽ ഭൂകമ്പം ഉണ്ടാക്കുമെന്നാണ് ഇന്റർ സർവീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
വലിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കാനുള്ള സാധ്യതയുണ്ടെന്നു ഇന്റർ സർവീസ് ഇന്റലിജൻസ് മുന്നറിയപ്പ് നൽകിയത്. രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറലിനെ ഉദ്ധരിച്ചാണ് മുന്നറിയപ്പ്. പാക്കിസ്ഥാൻ ഭൂചലന നിർമാണ-പുനരധിവാസ അതോറിറ്റിക്കാണ് (ഇആർആർഎ) ഈ മുന്നറിയപ്പ് നൽകിയത്. യുഎസിലെ മുൻ പാക്കിസ്ഥാൻ അംബാസഡർ ഹുസൈൻ ഹഖാനി ഇതു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.
ISI predicts earthquake in Indian Ocean. Didn’t know it was #Pakistan’s Geological Survey & Early Earthquake Warning system too. pic.twitter.com/k6bKfgDAnf
— Husain Haqqani (@husainhaqqani) November 2, 2017
Post Your Comments