Latest NewsNewsInternational

ഭൂ​കമ്പം പ്രവചിച്ച ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സിക്കു സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം

ന്യൂ​ഡ​ൽ​ഹി: ഭൂ​കമ്പം പ്രവചിച്ച ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സിക്കു സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം. പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ് ഇ​ന്‍റ​ലി​ജ​ൻ​സാണ്(​ഐ​എ​സ്ഐ) സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ക്ഷണിച്ചു വരുത്തിയത്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണമാണോ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സിയുടെ ജോലിയെന്ന സംശയമാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമർശനത്തിനു കാരണം. സമീപ ദി​വ​സ​ങ്ങ​ളി​ൽ ഭൂ​കമ്പം ഉണ്ടാക്കുമെന്നാണ് ഇ​ന്‍റ​ർ സ​ർ​വീ​സ് ഇ​ന്‍റ​ലി​ജ​ൻ​സിന്റെ റി​പ്പോർട്ടിൽ പറയുന്നത്.

വലിയ ഭൂ​കമ്പം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ നടക്കാനുള്ള സാധ്യതയുണ്ടെന്നു ഇ​ന്‍റ​ർ സ​ർ​വീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് മുന്നറിയപ്പ് നൽകിയത്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സിയുടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ ഉ​ദ്ധ​രി​ച്ചാ​ണ് മുന്നറിയപ്പ്. പാ​ക്കി​സ്ഥാ​ൻ ഭൂ​ച​ല​ന നി​ർ​മാ​ണ-​പു​ന​ര​ധി​വാ​സ അ​തോ​റി​റ്റിക്കാണ് (ഇ​ആ​ർ​ആ​ർ​എ) ഈ മുന്നറിയപ്പ് നൽകിയത്. യു​എ​സി​ലെ മു​ൻ പാ​ക്കി​സ്ഥാ​ൻ അം​ബാ​സ​ഡ​ർ ഹു​സൈ​ൻ ഹ​ഖാ​നി ഇതു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button