
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സ്നേഹസമ്മാനം. നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
യു.പി. തലം മുതലുള്ള ഇരുപത് കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ ഒരാവശ്യം. മൂന്നാം തിയതി നാലുമണിയോടെ ഇരുപത് ലാപ്‌ടോപ്പുകള്‍ സ്‌കൂളിലെത്തിക്കുകയുണ്ടായി. കുട്ടികളുടെ മറ്റ് ആവശ്യങ്ങളും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
Post Your Comments