മുംബൈ: അഞ്ചു കോടിയിലധികം തുകയുടെ വായ്പയെടുക്കുന്ന കമ്പനികൾ ബാങ്കിൽ നിന്ന് പ്രത്യേക തിരിച്ചറിയൽ കോഡ് വാങ്ങണമെന്ന് റിസേർവ് ബാങ്ക്.വാൻ വായ്പ്പകൾക്കു മേലുള്ള നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇത്.ബാങ്കിൽ നിന്ന് 20 അക്ക ലീഗൽ എന്റിറ്റി ഐഡന്റിഫയർ കോഡ് വാങ്ങാനുള്ള അവസാനതീയതി ക്രമം:
1000 കോടിക്ക് മുകളിൽ വായ്പ വാങ്ങുന്നവർക്ക് :2018 മാർച്ച് 31 . 500 _1000 കോടി, 2018 ജൂൺ 30 , 100 -500 കോടി 2019 മാർച്ച് 31 , 50 -100 കോടി 2019 ഡിസംബർ 31 . 5 – 50 കോടി രൂപ വായ്പക്കുള്ള സമയ ക്രമം പിന്നീട് അറിയിക്കും. കോഡ് ഇല്ലാത്ത കമ്പനികൾക്ക് വായ്പ പുതുക്കാനോ വർദ്ധിപ്പിക്കാനോ ഉള്ള അനുമതി ഉണ്ടാവില്ല എന്ന് റിസേർവ് ബാങ്ക് വ്യക്തമാക്കി.
Post Your Comments