Latest NewsIndiaNews

കീടനാശിനി ദുരന്തം: സിബിഐ അന്വേഷണത്തിന് ശുപാർശ

മുംബൈ: വിദര്‍ഭ ജില്ലയില്‍ കീടനാശിനി ശ്വസിച്ച്‌ കര്‍ഷകര്‍ മരിച്ചു. സംഭവത്തിന്‍റെ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശുപാർശ ചെയ്തു. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ശുപാർശ ചെയ്തത്. 48 പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കീടനാശിനി വിഷബാധയേറ്റ് ഇവിടെ മരിച്ചത്. എണ്ണുറോളം കര്‍ഷകര്‍ ചികിത്സ തേടുകയും ചെയ്തു.

ദുരന്തത്തില്‍പ്പെട്ടത് ജനിതകമാറ്റം വരുത്തിയ പരുത്തി (ജിഎം പരുത്തി) വിത്തുകള്‍ ഉപയോഗിച്ച കര്‍ഷകരാണ് . മരുന്നടിക്കുന്നതിന് ഉപയോഗിക്കുന്ന പുതിയ യന്ത്രങ്ങളും കേന്ദ്ര കീടനാശിനി ബോര്‍ഡിന്‍റെ ചട്ടങ്ങള്‍ ലംഘിച്ചതുമാണ് ദുരന്തകാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button