തിരുവനന്തപുരം: വളരെയേറെ കൊട്ടിഘോഷിച്ചു പ്രമുഖ മാധ്യമ പ്രവർത്തകരെ മോഹിപ്പിക്കുന്ന സാലറി നൽകി ആരംഭിച്ച ന്യൂസ് 18 എന്ന മാധ്യമ സ്ഥാപനത്തിൽ നാലു മാസത്തിനിടെ 3 ആത്മഹത്യാശ്രമം.എന്നാൽ ബുധനാഴ്ച രാത്രി നടന്ന ആത്മഹത്യാ ശ്രമം നാടകം ആയിരുന്നെന്നാണ് ചിലർ പറയുന്നത്. ആദ്യം മരണം എന്ന് സ്റ്റാറ്റസ് ഇട്ട ഇയാൾ പിന്നീട് ഫേസ് ബുക്കിൽ ലൈവ് ഇട്ട ശേഷം കഴുത്തിൽ കുരുക്കിട്ട് കാൽ കൊണ്ട് ക്യാമറ തട്ടി മാറ്റുകയായിരുന്നു.
ഇയാൾ ആത്മഹത്യ ചെയ്തെന്നു കരുതി എല്ലാവരും ഞെട്ടി. വീഡിയോ കണ്ട മാധ്യമ പ്രവര്‍ത്തകര്‍ ഓഫീസില്‍ വിവരം അറിയിച്ചു. അതോടെ അതിവേഗം ജീവനക്കാര്‍ പാഞ്ഞെത്തി. ഓഫീസിനു പിറകിൽ തന്നെയായിരുന്നു ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ഇവിടെ എത്തിയവർ കണ്ടത് ഇയാൾ മുറിയിൽ ഉലാത്തുന്നതാണ്. ഇത് കണ്ട കൂട്ടുകാർ ഇയാളുമായി വാക്കേറ്റം ഉണ്ടായി അത് സംഘർഷത്തിൽ കലാശിച്ചു.
ഫേസ്‌ബുക്കിൽ നിന്ന് വീഡിയോയും പോസ്റ്റുമെല്ലാം ഇയാൾ നീക്കിയെങ്കിലും അതിന്റെ സ്ക്രീൻഷോട്ട് പ്രചരിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ മാധ്യമ പ്രവര്‍ത്തകന്‍ ഡിവോഴ്സിന്റെ വക്കിലാണ്. എന്നാൽ ഇയാൾ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണ്. ഇവരുമായുള്ള പ്രശ്നമാണ് ആത്മഹത്യാ നാടകത്തിനു പിന്നിൽ.കാമുകിയുമായുള്ള പ്രശ്നങ്ങള്‍ ചില വാട്സ് ആപ്പ് ഗ്രൂപ്പിലും മെസേജായി ഇയാള്‍ ഇട്ടിരുന്നു.
എന്നാൽ ഈ സംഭവം മാധ്യമ സ്ഥാപനത്തിന് ക്ഷീണം ഉണ്ടാക്കി. ന്യൂസ് കേരള 18 ചാനലിന്റെ മാനേജ്മെന്റ് കടുത്ത അതൃപ്തിയിലാണ്. ന്യൂസ് 18 കേരളയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെല്ലാം ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ക്ക് എതിരാണ്. ഇയാൾക്കെതിരെ നടപടിയുണ്ടാവുമോ എന്നാണ് എല്ലാവരുടെയും സംശയം.
Post Your Comments