കോട്ടയം: മൊബൈൽ ഓപ്പറേഷൻ തീയേറ്ററുകൾ വരുന്നു. കുടുംബശ്രീയുടെ തെരുവുനായ വന്ധ്യംകരണ പദ്ധതിക്കായിട്ടാണ് മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററുകൾ വരുന്നത്. ഇതിൽ ഓപ്പറേഷന്‍ ടേബിള്‍, തെരുവില്‍നിന്ന് നായ്ക്കളെ പിടിക്കാനുള്ള യൂണിറ്റ്, ഡോക്ടര്‍മാര്‍ക്കും പരിചാരകര്‍ക്കും വിശ്രമസൗകര്യം, ഓപ്പറേഷനുശേഷം നായ്ക്കളെ സൂക്ഷിക്കാനുള്ള ഇടം എന്നിവ ഉള്‍പ്പെടെയുള്ള സജ്ജീകരണം ഉണ്ടാകും.
ആദ്യം തിരുവനന്തപുരം ജില്ലയിലാണ് പൂര്‍ണമായും ശീതീകരിച്ച തിയേറ്റര്‍ എത്തുന്നത്. 15 ലക്ഷത്തോളം രൂപ ചെലവുവരും. തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീയുടെ േൈമക്രാ എന്റര്‍ൈപ്രസസ് യൂണിറ്റുകളാണ്. ഇതിനുള്ള ചെലവു നായ്ക്കളെ വന്ധ്യംകരിക്കേണ്ട തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. വിവിധ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനത്തിനായി നാലരക്കോടി രൂപയാണ് കുടുംബശ്രീയില്‍ അടച്ചിട്ടുള്ളത്.
2100 രൂപ ഒരു നായയെ വന്ധ്യംകരിക്കാന്‍ വേണം. ഒരു പ്രദേശത്ത് ഏകദേശം എത്ര നായ്ക്കളുണ്ടെന്ന കണക്കെടുത്ത ശേഷമാണ് തദ്ദേശസ്ഥാപനങ്ങള്‍ തുക കുടംബശ്രീയില്‍ അടയ്ക്കുന്നത്. ഇതില്‍ 400 രൂപ ഡോക്ടര്‍ക്ക് നല്‍കും. മരുന്നിന് 500, ഭക്ഷണം 200, കുടുംബശ്രീ അംഗങ്ങള്‍ക്ക് 1000 രൂപ നിരക്കിലാണ് തുക നല്‍കുന്നത്.
Post Your Comments