Latest NewsNewsIndiaTechnology

ഗൂഗിൾ 73,000 രൂപ ഫോൺ വാങ്ങിയവരെ ‘ചതിച്ചു’

വേറിട്ട ആരോപണമാണ് ഗൂഗിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് പിക്സൽ 2 നെതിരെ ഉയർന്നിരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം 73,000 രൂപയ്ക്ക് (ഇന്ത്യൻ വില) വാങ്ങിയ പിക്സൽ 2 എക്സ്എലിൽ ഇല്ല.

ആരോപണവുമായി രംഗത്തെത്തിയത് പിക്സൽ 2 എക്സ്എൽ ഹാൻഡ്സെറ്റ് വാങ്ങിയ ചിലരാണ്. പിക്സൽ 2 എക്സ്എലിൽ ഫോൺ പ്രവർത്തിക്കാൻ ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് നിരവധി പേർ പരാതിപ്പെട്ടിട്ടുണ്ട്. മാത്രമല്ല റെഡിറ്റ് ഫോറങ്ങളിൽ ചർച്ചയും നടക്കുന്നുണ്ട്.

‘Can’t find valid operating system. The device will not start.’ എന്ന സന്ദേശമാണ് ഡിവൈസ് ഓപ്പൺ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്നത്. എന്നാൽ ഹാൻഡ്സെറ്റ് മാറ്റിനൽകാമെന്നാണ് ഇത് സംബന്ധിച്ച് കസ്റ്റമർ കെയറിൽ പരാതിപ്പെട്ടപ്പോൾ അറിയിച്ചത്. ഒഎസ് ഇല്ലാത്ത ഫോണുകളെല്ലാം തിരിച്ചെടുക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇതേ അനുഭവം പിക്സൽ 2 ഹാൻഡ്സെറ്റ് വാങ്ങിയവർക്കും ഉണ്ടായിട്ടുണ്ട്. വിതരണത്തിനു മുൻപുള്ള പരിശോധനകൾ പൂർത്തിയാക്കാതെയാണ് ഗൂഗിൾ ഫോണുകൾ ഇറങ്ങുന്നതെന്നും വ്യാപക പരാതിയുണ്ട്.

shortlink

Post Your Comments


Back to top button