Latest NewsNewsGulf

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ യു.പി സ്വദേശികളെ നാട്ടിലെത്തിച്ചു

റിയാദ്•ശംബളമോ മറ്റുഅനൂകുല്യങ്ങളോ നല്‍ക്കാതെ കള്ളകേസില്‍ കുടുക്കുകയും ജയില്‍ വാസമടക്കം അനുഭവിച്ച് അഞ്ചുവര്‍ഷകാലം ദമ്മാമിലെ അബ്ദുല്‍ റഹിമാന്‍ അല്‍ റാഷിദ്‌ ഐസ് പ്ലാന്‍റ് കമ്പനിയിലേക്ക് വന്ന യു പി സ്വദേശികളായ അഞ്ചു പേര്‍ മുഹമ്മദ്‌ ബബുലു, സര്ഫാത്ത് അലി, സലിം അന്‍സാരി, ഷമീം അക്തര്‍ , റിയാസുദ്ധീന്‍ അന്‍സാരി, കമ്പനിയുടെ കള്ള കേസില്‍ കുടുങ്ങി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്ക് തിരിച്ചു

2012 ജൂലായ്‌ 27 ന് ആണ് ഇവര്‍ സൗദിയില്‍ ദമ്മാമില്‍ തൊഴില്‍ വിസയില്‍ എത്തുന്നത് എഗ്രീമെന്‍റ് പ്രകാരം രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നാട്ടില്‍ വിടാതെ അഞ്ഞുവ്ര്‍ഷക്കാലം തൊഴിലാളികളെ കൊണ്ട് കഠിനമായ പണിയെടുപ്പിക്കുകയും ഓവര്‍ ടൈം തരാമെന്നും പറയുകയും എട്ടുമാസത്തെ ശമ്പളം കൊടുക്കാതിരുന്ന സമയത്ത് ചിലവിന് പോലും പൈസയില്ലാത്തെ അവസ്ഥയില്‍ ഇന്ത്യന്‍ എംബസിയില്‍ എത്തുകയും പരാതി നല്‍കുകയും തുടര്‍ന്ന് എംബസി വളന്റിയറും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിടന്റും മായ അയൂബ് കരൂപടന്ന ഈ വിഷയം ഏറ്റു എടുക്കുകയും ചെയ്തു തുടര്‍ന്ന് കമ്പനിയുമായും സംസാരിച്ചെങ്കിലും നാട്ടില്‍ വിടാനോ മുടങ്ങിയ ശമ്പളം കൊടുക്കാനോ കമ്പനി തയ്യാറായില്ല

തൊഴിലാളികള്‍ കമ്പനിക്കെതിരെ ലേബര്‍ കോടതിയില്‍ പരാതി നല്‍ക്കുകയും നിരവധി തവണ കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുകയും അവസാനം തൊഴിലാളികള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുകയും വിധി നടപ്പാക്കാന്‍ കമ്പനി തയ്യറാകാതയപ്പോള്‍ കേസ് സിവില്‍ കോടതിയിയിലും അമീര്‍ കോടതിയിലും പരാതി കൊടുക്കുകയും കേസ് നിലനില്‍ക്കെ കമ്പനി തൊഴിലാളികള്‍ക്കെതിരെ അവരുടെ സ്വാധീനം ഉപയോഗിച്ച് കള്ളകേസ് ഉണ്ടാക്കി പരാതി നല്‍കിയ അഞ്ചു തൊഴിലാളികളെ പതിനൊന്ന് ദിവസം ലോക്കപ്പില്‍ ഇടുകയും അതിനു ശേഷം സി ഐ ഡി വിഭാഗം തോഴിളികളെ ചോദ്യം ചെയ്യ്യാന്‍ കൊണ്ടുപോകുകയും പതിനഞ്ചു ദിവസം അവരുടെ ലോക്കപ്പില്‍ കിടക്കുകയും നിരപരാധികളാണെന്ന് കണ്ട് വിട്ടയക്കുകയും ഇതിനിടയില്‍ സിവില്‍കോടതിയില്‍ നിന്നും അമീര്‍ കോടതിയില്‍ നിന്നും തൊഴിലാളികള്‍ക്ക് അനുകൂലവിധിയുണ്ടായിട്ടും യാത്രാതടസങ്ങള്‍ തുടരുകയായിരുന്നു.

കേസ് നൂലാമാലകള്‍ നീക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്നയും അല്‍ഹസ പോലീസ് സ്റ്റേഷനില്‍ പോകുകയും ക്യാപ്റ്റന്‍ അടക്കമുള്ളവരെ കോടതിയുടെ വിധി കാണിക്കുകയും എത്രയും വേഗം തൊഴിലാളികളുടെ ബാക്കിയുള്ള ശമ്പളവും പാസ്സ്പോര്‍ട്ട് എന്നിവ മടക്കികൊടുക്കാനും സ്പോണ്‍സറെ പോലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി തൊഴിലാളികളുടെ എല്ലാ ഇടപാടുകളും തീര്‍ത്ത്‌ കൊടുക്കുകയും ചെയ്തു അഞ്ചുപേരും നീണ്ട നിയമപോരാട്ടത്തിനും ജയില്‍ വാസത്തിനും ശേഷം റിയാദ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് സാമുഹ്യപ്രവര്‍ത്തകര്‍ക്ക് നന്ദിപറഞ്ഞ് നാട്ടിലേക്ക് യാത്രതിരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button