KeralaLatest NewsNews

അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ അവിഹിതം: യുവതി അറസ്റ്റില്‍, കാമുകന്‍ ഒളിവില്‍

മാങ്കുളം : വയോധികയായ ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെപിടിയിൽ . ഗൂഡാലോചനയിൽ പങ്കാളിയായ കാമുകൻ ഒളിവിൽ. മാങ്കുളം വിരിപാറ മക്കൊള്ളിൽ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് സി.ഐ: കെ.എസ്. ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ വീട്ടിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ 26-ന് വിരിപാറയിലെ വീട്ടിൽ വെച്ചാണ് പ്രതിയുടെ ഭർത്താവ് ബിജുവിന്റെ മാതാവ് അച്ചാമ്മ ജോസഫ് (70)നെ മൂക്കിൽ നിന്ന് രക്തം വാർന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മിനി നാട്ടുകാരെ നാട്ടുകാരുടെ സഹായത്താൽ അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിലാക്കുകയും ചെയ്‌തു.

എന്നാൽ അച്ചാമ്മയുടെ പരിക്കിൽ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ അച്ചാമ്മയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് അന്വേഷണം അന്വേഷണം ഊർജിതമാക്കുകയും മിനി അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തുകയും ചെയ്‌തു. വിദഗ്ദമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് മിനി കുറ്റം സമ്മതിച്ചത്.

ഏതാനും നാളുകളായി മാങ്കുളം പാമ്പുംകയം സ്വദേശിയുവാവുമായി മിനിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് പ്രശ്‌നങ്ങളിലെത്തിച്ചത്. വീട്ടുകാർ മിനിയ്ക്ക് ഇതു സംബന്ധിച്ച് താക്കീത് നൽകിയിരുന്നെങ്കിലും തുടർന്നും കാമുകൻ വാങ്ങി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ഇവർ തമ്മിൽ നിത്യവും സംസാരിച്ചിരുന്നു. സംഭവം നടന്ന ദിവസം കാമുകനുമായി മിനി ഫോണിൽ സംസാരിക്കുന്നത് അച്ചാമ്മ കേൾക്കാനിടയായി. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് കാമുകന്റെ നിർദേശം അനുസരിച്ച് റേഡിയോ ചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിളുപയോഗിച്ച് അച്ചാമ്മയുടെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്നു കരുതിയാണ് ബഹളം വച്ച് മിനി ആളുകളെ കൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button