Latest NewsKeralaNews

എ.കെ ആന്റണിക്കു മറുപടിയുമായി മന്ത്രി എം എം മണി

സി.പി.ഐ.(എം) കേരളത്തില്‍ ബി.ജെ.പി.യെ വളര്‍ത്തുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മന്ത്രി എം എം മണി. എന്തൊരു തമാശക്കാരനാണ് ഈ ആന്റണി. ഇതു ആന്റണിക്കു ഉണ്ടായ വെളിപാടാണ്. ഇങ്ങനെയുള്ള വെളിപാടുകള്‍ നടത്തണം എന്ന് തോന്നുമ്പോള്‍ 2016 ല്‍ നേമത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടൊക്കെ ഒന്ന് നോക്കിയേച്ചാ മതിയെന്നു മന്ത്രി പറയുന്നു. ഇന്ത്യയില്‍ ആരാണ് ബി.ജെ.പി. യെ വളര്‍ത്തുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. എം എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മന്ത്രി എം എം മണിയുടെ എം എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടി ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ശ്രീമാന്‍. എ.കെ. ആന്റണിക്ക് ഒരു വെളിപാടുണ്ടായി.
സി.പി.ഐ.(എം) കേരളത്തില്‍ ബി.ജെ.പി.യെ വളര്‍ത്തുന്നത്രേ…
എന്തൊരു തമാശക്കാരനാണ് ഈ ആന്റണി.
‘നേമം’ ഒക്കെ ഒന്ന് ഓര്‍ക്കുന്നത് നല്ലതാ…
ഇങ്ങനെയുള്ള വെളിപാടുകള്‍ നടത്തണം എന്ന് തോന്നുമ്പോള്‍ 2016 ല്‍ നേമത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടൊക്കെ ഒന്ന് നോക്കിയേച്ചാമതി…
കുമ്മനവും, അമിത്ഷായും, പിന്നെ കുറെ ആര്‍.എസ്.എസ് ഏമാന്‍മാരും വന്ന് കേരളത്തെ പുലഭ്യം പറയുമ്പോള്‍ എവിടെപ്പോയി മിസ്റ്റര്‍ താങ്കളുടെ ഈ നാവ്.
സി.പി.എം ന് എതിരെ ആര്‍.എസ്.എസ് ക്കാര്‍ കൊലവിളി നടത്തുമ്പോള്‍ ഒരക്ഷരം മിണ്ടാതെ, ഉരിയാടാതെ നടന്നവരാണീ ആന്റണിയുടെ ‘A’ കോണ്‍ഗ്രസ്സുകാര്‍.
ഇന്ത്യയില്‍ ആരാണ് ബി.ജെ.പി. യെ വളര്‍ത്തുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം…
ബി.ജെ.പി.യുടെ കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോള്‍ ഒന്ന് ആ കേന്ദ്ര കമ്മിറ്റി ആപ്പീസിന്റെ മുമ്പിലൂടെ നടന്ന് നോക്ക് ആന്റണി.
പഴയ സഹപ്രവര്‍ത്തകരായ എസ്.എം. കൃഷ്ണയും, റീത്ത ബഹുഗുണയും ഉള്‍പ്പെടെ കുറെപ്പേരെ കാണാം അവിടെ.
പഴയ പരിചയം ഭാവിച്ച് അങ്ങ് കയറിപോയേക്കരുത്.
കോണ്‍ഗ്രസ്സിനോടുള്ള സ്‌നേഹം കൊണ്ട് ഉപദേശിക്കുന്നതല്ല.
‘സൂര്യാഘാത’മേറ്റ് കിടക്കുന്ന കോണ്‍ഗ്രസ്സിന് ഒരു തകര്‍ച്ച കൂടി താങ്ങാനുള്ള ശേഷിയില്ല മിസ്റ്റര്‍ ആന്റണി.
അത് കൊണ്ട് ഈ ബഡായി അടി നിര്‍ത്തി കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി എന്തെങ്കിലും ചെയ്യാന്‍ നോക്ക് സര്‍…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button