യുഎസ് ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് വീണ്ടും അറസ്റ്റിലായി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.
ജെറാള്‍ഡ് പീറ്റര്‍ ഡിസൗസ (58) ആണ് സംഭവത്തില്‍ പിടിയിലായത്. യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്ഫോഴ്സ്മെന്റമാണ് (ഐസിഇ) പ്രതിയെ പിടികൂടിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഇന്റര്‍നൈറ്റ് മുഖനേ ലൈംഗികമായി ദുരുപയോഗം ചെയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നു ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
പൊതു സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന കുറ്റവാളികളായ വിദേശികളെ കണ്ടെത്തുന്നതിനും, അറസ്റ്റു ചെയ്യുന്നതിനും, അവരെ രാജ്യത്തു നിന്നും പുറത്താക്കുന്നതിനും ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് പ്രത്യേകം പ്രധാന്യം നല്‍കുന്നതായി എന്‍ഫോഴ്സ്മെന്റ് ആക്ടിംഗ് ഫീല്‍ഡ് ഓഫീസ് ഡയറക്ടര്‍ വില്യം പി. ജോയിസ് പറഞ്ഞു.
Post Your Comments