Latest NewsNewsInternational

ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങള്‍ പുരുഷന്‍മാരെ ബലാത്സംഗത്തിനായി ക്ഷണിക്കുകയാണ് : പ്രമുഖ അഭിഭാഷകന്റെ പ്രസ്താവന വിവാദമാകുന്നു

കെയ്‌റോ : ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ് എന്ന വിവാദ പ്രസ്താവന നടത്തിയത് ഈജിപ്ഷ്യന്‍ വക്കീലാണ്. കീറിയ വസ്ത്രം ധരിച്ച് നടക്കുന്നതിലൂടെ അവര്‍ പുരുഷന്മാരെ ബലാത്സംഗത്തിനായി ക്ഷണിക്കുകയാണെന്നാണ് നബീദ് അല്‍-വാഷ് പറയുന്നത്. അത്തരത്തില്‍ കീറിയ ട്രൗസറുമായി നടക്കുന്ന യുവതികള്‍ ബലാത്സംഗത്തിന് അര്‍ഹരാണെന്നാണ് അദ്ദേഹം പറയുന്നത്.

അതായത് ഇത്തരം സ്ത്രീകളെ മാനഭംഗപ്പെടുത്തേണ്ടത് ഈജിപിഷ്യന്‍ പൗരന്മാരുടെ ദേശീയ കടമയാണെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. സാറ്റലൈറ്റ് ചാനലായ അല്‍-അസീമയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ നിയന്ത്രിക്കുന്നതിന് എന്തൊക്കെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാമെന്നായിരുന്നു ഈ ടാക്ക്‌ഷോയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ചര്‍ച്ച ചെയ്യിരുന്നത്. ഇതിനിടെയാണ് തന്റെ അഭിപ്രായമെന്നോണം വാഷ് ഈ പരാമര്‍ശനം നടത്തി വിമര്‍ശനം ഏറ്റ് വാങ്ങിയിരിക്കുന്നത്.

കീറിയ ജീന്‍സ് ധരിച്ച് കാലുകളുടെ ഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ തങ്ങളെ ബലാത്സംഗം ചെയ്യൂ എന്ന സൂചനയാണ് പുരുഷന്മാര്‍ക്ക് നല്‍കുന്നതെന്നും വാഷ് പറയുന്നു. ഇത്തരത്തില്‍ ബലാത്സംഗത്തിന് വിധേയരായാല്‍ മാത്രമേ പിന്നീട് അവര്‍ സ്വയം ബഹുമാനിക്കുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പെണ്‍കുട്ടികള്‍ ആദ്യം സ്വയം ബഹുമാനിക്കാന്‍ പഠിക്കണമെന്നും എന്നാല്‍ മാത്രമേ മറ്റുള്ളവരും അവരെ ബഹുമാനിക്കുകയുള്ളുവെന്നാണ് ഈ ലോയര്‍ പറയുന്നത്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യമേറെയുണ്ട് ധാര്‍മികതയെ സംരക്ഷിക്കുന്നതിനെന്നും വാഷ് അഭിപ്രായപ്പെടുന്നു.

ഇതാദ്യമായിട്ടല്ല വാഷ് ടെലിവിഷനില്‍ വിവാദ പരാമര്‍ശം നടത്തി വിമര്‍ശനം ഏറ്റ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഇമാമുമായി ചേര്‍ന്ന് നടത്തിയ ടിവി ചര്‍ച്ചയിലും വാഷ് വിവാദത്തിന് തീ കൊളുത്തിയിരുന്നു. അതായത് മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് മതപരമായി നിര്‍ബന്ധമുള്ള കാര്യമല്ലെന്ന ഇമാമിന്റെ പരാമര്‍ശം വാഷിനെ പ്രകോപിതനാക്കിയിരുന്നു. തുടര്‍ന്ന് വാഷ് തന്റെ ഷൂ ഊരി ഇമാമിനെ അടിക്കുകയും ചെയ്തിരുന്നു.

 

 

 

 

shortlink

Post Your Comments


Back to top button