തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ദളിത് സ്ത്രീ എന്ന നിലയിൽ പ്രശസ്തയായ ചിത്ര ലേഖയും സിപിഎം സൈബർ സഖാക്കളും തമ്മിൽ പൂര തെറി.സി പി എം എന്നെ ജീവിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ കൊല്ലുക എന്ന മുദ്രാവാക്യവുമായി അതിജീവന സമരം നടത്താന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞ് ഒരാഴ്ച മുൻപ് ചിത്ര ലേഖ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
പിന്നീട് അതിനായി ആരെങ്കിലും തനിക്കു സഹായം ചെയ്തു തരുമോ എന്ന ചോദ്യത്തോടെ മറ്റൊരു പോസ്റ്റും ഇട്ടു. ഇതിന്റെ താഴെ ചിത്രലേഖ മുഖ്യമന്ത്രി പിണറായി വിജയനെ അശ്ലീലം പറഞ്ഞു അധിക്ഷേപിച്ചു. ഇതോടെ സൈബർ സഖാക്കൾ ചിത്രലേഖയെ തിരിച്ചും തെറിവിളിയും ട്രോളും കൊണ്ട് നിറച്ചു. അവസാനം ചിത്രലേഖയുടെ ഫേസ്ബുക്ക് അക്കൗട്ട് പൂട്ടിക്കുന്നത് വരെ എത്തി കാര്യങ്ങള്‍.
മുഖ്യമന്ത്രിയെ അപമാനിക്കരുതെന്നു പറഞ്ഞവരെ കൂടി ചേർത്തായിരുന്നു പിന്നീട് ചിത്രലേഖയുടെ പോസ്റ്റ്.2004ല്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയതുമുതല്‍ ചിത്രലേഖയും സി പി എം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും പലപ്പോഴും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്.
Post Your Comments