കൊച്ചി: ക്യാമ്പസ് രാഷ്ട്രീയം നിരോദിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. കാമ്പസ് രാഷ്ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ് കോളജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നിരാഹാരം നടത്തിയതോടെയാണ് എം.ഇ.എസ് അധികൃതര്‍ കോടതിെയ സമീപിച്ചത്.
തുടര്‍ന്ന് കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്തുവെന്നും കോളജില്‍ ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എം.ഇ.എസ് അധികൃതര്‍ ഹരജി പിന്‍വലിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു. കലാലയങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള വേദിയല്ല. പഠിപ്പിക്കാനും പഠിക്കാനും കോളജുകളിലെത്തുന്നവര് ആ ജോലി ചെയ്യണം.
സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം ഉന്നത വിദ്യാഭ്യാസരംഗത്തും ഒന്നാം സ്ഥാനത്ത് വരേണ്ടതായിരുന്നു. അതുണ്ടാകാത്തതിന് ആരാണ് ഉത്തരവാദിയെന്ന് ചിന്തിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഉന്നത രാഷ്ട്രീയക്കാരുടെ മക്കളെ നാടിന് പുറത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിട്ട് എല്ലാ സൗകര്യങ്ങളോടെയും പഠിപ്പിക്കുകയാണെന്നും സാധാരണ വിദ്യാര്‍ഥികള്‍ ചെഗുവേരയുടെ ചിത്രമുള്ള ഷര്‍ട്ടുമിട്ട് വിപ്ലവത്തിന് ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.
Post Your Comments