ഇന്ത്യയുടെ അല്ലാതെ മറ്റു രാജ്യങ്ങളിലെ പാസ്‌പോർട്ടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ പാസ്‌പോട്ടുകളുടെയും നിറവും ലോഗോയും മാത്രമേ മാറുകയുള്ളു അതുകൂടാതെ ചില സവിശേഷതകൾ ഇവർക്ക് തമ്മിലുണ്ട്.അതിനു പിന്നിലെ ചില കാര്യങ്ങളെക്കുറിച്ച് അറിയാം.
എല്ലാ പാസ്പോര്‍ട്ടുകളും ചുവപ്പ്, പച്ച, നീല, അല്ലെങ്കില്‍ കറുപ്പ് എന്നീ നിറങ്ങളിലാണ് കണ്ട് വരുന്നത്.ഓരോ രാജ്യങ്ങളിലും നിറത്തിലും ലോഗോയിലും വ്യത്യസ്തമായേക്കാം.രാജ്യത്തിന്റെ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്നതിനായി ചില പേജുകളില്‍ വ്യത്യസ്തമായ ഡിസൈനുകളും കാണാം.
ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നതിനെ സംബന്ധിച്ച് ചൂട് പിടിച്ച ചര്‍ച്ചകള്‍ കുറച്ച് നാളായി ആരംഭിച്ചിട്ട്.നേരത്തെയുണ്ടായിരുന്ന ഒറിജിനല്‍ നേവി കളറിലേക്ക് തിരിച്ച് പോകണമെന്നാണ് നിരവധി പേര്‍ വാദിക്കുന്നത്.ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതിന് ശേഷം പാസ്പോര്‍ട്ട് ബുര്‍ഗുണ്ടി കളറിലാക്കുകയായിരുന്നു.
ആദ്യമായി പാസ്പോര്‍ട്ട് ഡിസൈന്‍ പുറത്ത് 1920 ലാണ്. ഇതിനെ തുടര്‍ന്ന് ഓരോ രാജ്യത്തിന്റെ പാസ്പോര്‍ട്ടുകളിലും തുല്യ എണ്ണം പേജുകളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ ഇവ ഒരേ ആകൃതിയിലും ഡിസൈനിലും ലേ ഔട്ടിലുമുള്ളതായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വ്യത്യസ്തമായ ആകൃതിയിലും നിറങ്ങളിലുമുള്ള യാത്രരേഖള്‍ ഓരോ രാജ്യങ്ങളും നടപ്പിലാക്കുകയും ചെയ്തതിനാല്‍ അതിര്‍ത്തിനിയന്ത്രണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരുന്നു. അത് പരിഹരിക്കാനാണ് ലോകരാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ അധികം വൈകാതെ ഏകീകരണം വരുത്താന്‍ നിര്‍ബന്ധിതമായത്.
എല്ലാ പാസ്പോര്‍ട്ടുകളും 15.5 സെമി നീളവും 10.5 സെമീ വീതിയുമുള്ളവയാണ്. ഇവയ്ക്കെല്ലാം 32 പേജുകളാണുള്ളത്. ഇവയില്‍ 28 പേജുകളും വിസകള്‍ക്കും സ്റ്റാമ്ബുകള്‍ക്കുമായി ഒഴിച്ചിട്ടിരിക്കുന്നവയാണ്. ആദ്യത്തെ നാല് പേജുകളില്‍ പാസ്പോര്‍ട്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയുമാണ് ഉള്‍പ്പെടുത്തുന്നത്. പാസ്പോര്‍ട്ടുകളെല്ലാം കാര്‍ഡ്ബോര്‍ഡില്‍ ബൈന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ രാജ്യത്തിന്റെയും പേരും ലോഗോയും മുന്‍ഭാഗത്ത് മുദ്രണം ചെയ്തിരിക്കണം. യാത്രയ്ക്കേകുന്ന സ്വാതന്ത്ര്യത്തിനനുസരിച്ച് ഓരോ പാസ്പോര്‍ട്ടിനും റാങ്കിങ് നിര്‍വഹിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജര്‍മനിയുടേതാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്. 82.7 ശതമാനം സ്കോറുമായി ആറാം വര്‍ഷവും ജര്‍മനി ഈ സ്ഥാനത്ത് തുടരുന്നു.
Post Your Comments