തിരുവനന്തപുരം: സോളാര്‍ കേസിലെ മല്ലേലില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകനായിരുന്ന അഡ്വ.സോണി പി ഭാസ്ക്കര്‍ പണം തട്ടിയെടുത്തയായി പ്രവാസി ദമ്പതികളുടെ പരാതി.ബിസിനസ് പങ്കാളിത്തം വാഗ്ദാനം നല്‍കി 27.5ലക്ഷം രൂപയാണ് തട്ടിയത്.
എസ്സെന്‍ മോട്ടോര്‍സ് എന്ന പേരില്‍ കൊല്ലം ജില്ലയില്‍ പുതിയ ഔട്ട്ലെറ്റ് ആരംഭിക്കുന്നതില്‍ പങ്കാളിത്തവും മാനേജിംഗ് ഡയറക്ടറുടെ പോസ്റ്റും അഡ്വ. സോണി പി ഭാസ്ക്കര്‍ ചെങ്ങന്നൂര്‍ സ്വദേശിയായ ബിനു ജയപാലന് വാഗ്ദാനം നല്‍കിയിരുന്നതായി ആരോപിക്കുന്നു.പിന്നീട് തട്ടിപ്പാണെന്നു മനസ്സിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടു.പണം ലഭിക്കാതിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്ത് നൽകി തുടർന്ന് ഡിജിപിക്കും പരാതി നൽകി.
കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ അഭിലാഷ് സോണിക്കനുകൂലമായി നിന്നെന്നും സോണിയ്ക്കെതിരെയുള്ള പ്രധാന തെളിവ് നശിപ്പിച്ചെന്നും ബിനുവിന്‍റെ ഭാര്യ ജ്യോത്സന വ്യക്തമാക്കുന്നു.ഹൈക്കോടതിയടക്കം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെയും നല്‍കിയിട്ടില്ല.
Post Your Comments