ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ചവരുടെ നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി പുതിയ മാര്‍ഗരേഖയുണ്ടാക്കി. മരിച്ചയാളുടെ ‘ഭാവിസാധ്യതകള്‍’ കൂടി കണക്കിലെടുത്ത് വരുമാനം എങ്ങനെ നിശ്ചയിക്കണമെന്നതു സംബന്ധിച്ച മാര്‍ഗരേഖയാണ് ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയത്.
ഇതുസംബന്ധിച്ച് നേരത്തേ രണ്ടു കേസുകളില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടംഗ ബെഞ്ചാണ് വിഷയം നേരത്തേ ഭരണഘടനാ ബെഞ്ചിനയച്ചത്.
സ്ഥിരജോലിക്കാരുടെയും സ്വന്തം തൊഴില്‍ ചെയ്തിരുന്നവരോ സ്ഥിരശമ്പളക്കാരോ ആയിരുന്നവരെയും വെവ്വേറെ പരിഗണിച്ചാണ് പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖ തയ്യാറാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.
സ്വയംതൊഴില്‍ കണ്ടെത്തിയവരുടെയും വാര്‍ഷിക വര്‍ധനയില്ലാത്ത സ്ഥിരംശമ്പളക്കാരുടെയും വരുമാനം എങ്ങനെ കണക്കാക്കണമെന്നതായിരുന്നു ഭരണഘടനാബെഞ്ചിന് മുമ്പാകെയുണ്ടായിരുന്ന പ്രധാന വിഷയം.
നഷ്ടപരിഹാരം ഒരിക്കലും പൂര്‍ണതയോടെ കണക്കാക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഓരോ വ്യക്തികളുടെയും കാര്യത്തില്‍ ലഭ്യമായ രേഖകള്‍ വെച്ചുകൊണ്ട് പരമാവധി പൂര്‍ണതയോടെ കണക്കാക്കുകയാണ് ലക്ഷ്യം. പണം ജീവന് പകരമാവില്ലെന്നത് വസ്തുതയാണ്. നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ വന്‍ നേട്ടമാവാന്‍ പാടില്ല. അതേസമയം, തുക തുച്ഛമാവാനും പാടില്ല. രണ്ടിനുമിടയ്ക്ക് സന്തുലനം കണ്ടെത്തണം.
യാഥാര്‍ഥ്യവുമായി പരമാവധി പൊരുത്തപ്പെടുംവിധമാകണം കോടതികളും ട്രിബ്യൂണലുകളും നഷ്ടപരിഹാരം നിശ്ചയിക്കാന്‍. മരിച്ചയാളുടെ വരുമാനം, പ്രായം എന്നിവ സംബന്ധിച്ച തെളിവുകള്‍ പരിഗണിച്ചുവേണം നഷ്ടപരിഹാരം കണക്കാക്കാനെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
Post Your Comments