മുംബൈ : ബാങ്ക് വായപ പലിശ നിരക്കുകള്‍ കുറച്ചു. എസ്.ബി.ഐ. ബാങ്കിന്റെ വായ്പ-നിക്ഷേപ പലിശ നിരക്കുകളാണ് കുറച്ചത്.
മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.95 ആയാണ് കുറച്ചത്. ഒരുവര്‍ഷത്തെ വായ്പ നിരക്കിലാണ് കുറവ് വരുത്തിയത്.
10 മാസത്തിനിടെ ആദ്യമായാണ് എസ്.ബി.ഐ. നിരക്കു കുറയ്ക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും.
അതേസമയം, സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശയില്‍ 25 ബേസിസ് പോയന്റും കുറവുവരുത്തി. നോട്ട് നിരോധനത്തെത്തുടര്‍ന്ന് നിക്ഷേപങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജനുവരിയില്‍ എസ്.ബി.ഐ. ഉള്‍പ്പടെയുള്ള ബാങ്കുകള്‍ വായ്പാ നിരക്ക് കുറച്ചിരുന്നു.
Post Your Comments