Latest NewsCinemaNewsIndia

ഇന്ദിര ഗാന്ധിയ്‌ക്കൊപ്പമുള്ള ചിത്രം :ട്രോളുകൾ ഏറ്റുവാങ്ങി പ്രിയങ്ക

ഇന്ദിര ഗാന്ധിക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് തന്റെ കുടുംബാംഗങ്ങള്‍ ഇന്ദിരാ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് താരസുന്ദരി പ്രിയങ്ക ചോപ്ര.മുന്‍പ് ജര്‍മനിയില്‍ വച്ച് കാല്‍മുട്ട് കാണുന്ന തരത്തിലുള്ള ഫ്രോക്ക് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിലും , സ്ലീവ്‌ലെസ്സ് ടി ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ മൂവര്‍ണ ഷാളും ചുറ്റി സ്വാതന്ത്ര്യ ദിനാശംസകളുമായി വന്ന വീഡിയോയുടെ പേരിലും കണക്കിന് ട്രോളന്മാർ പ്രിയങ്കയെ ആക്രമിച്ചിട്ടുണ്ട്.അതിനു പിന്നാലെയാണ് ഇപ്പോൾ ഇങ്ങനെയൊരു സംഭവം.

“ഒരു പഴയ സുന്ദര ചിത്രം. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടൊപ്പം പരേതരായ എന്റെ മുത്തച്ഛന്‍ മന്‍ഹര്‍ കൃഷ്ണ അഖൗരിയും മുത്തശ്ശി മധു ജ്യോത്സ്നയും..ഒപ്പം എന്റെ അമ്മ മധുമാലതിയും അമ്മായി നീല അഖൗരിയും ..”എന്നാണ് വേരുകള്‍, ചരിത്രം, കുടുംബം എന്ന ഹാഷ് ടാഗോടെ പ്രിയങ്ക തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചത്.ഈ ചിത്രത്തിന്റെ പേരിലാണ് ഇപ്പോൾ പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ ആക്രമണം നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button