KeralaLatest NewsNews

കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധന: എകെ ആന്റണി

കാസര്‍ഗോഡ്: കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധനയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ആരോപിച്ചു. ഇന്ധന വില വര്‍ധിക്കുന്നതിനു മാറ്റം വരണമെങ്കില്‍ ബിജെപി ഭരണത്തില്‍ നിന്നും മാറണം. നോട്ട് നിരോധനം കൊണ്ട് എന്തു ഗുണമാണ് കേന്ദ്ര സര്‍ക്കാര്‍ നേടിയത്. സിപിഎം ശ്രമിക്കുന്നത് സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്താനാണ്. ഇതാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ ആന്റണി.

 

shortlink

Post Your Comments


Back to top button