യു.എ.ഇയില്‍ നടക്കുന്ന ഔദ്യോഗിക സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇമിറേറ്റ് വനിതകളുടെ മക്കള്‍ക്ക് അനുമതി നല്കി. ഇതു സംബന്ധിച്ച സുപ്രധാന നിര്‍ദേശം നല്‍കിയത് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ്. ഇനി മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യുഎഇയിലെ പൗരത്വം വേണമെന്നത് നിര്‍ബന്ധമല്ലെന്നു ഉത്തരവില്‍ പറയുന്നു. പാസ്പോര്ട്ടുകള് കൈവശമുള്ളവരും യു.എ.ഇയില്‍ ജനിച്ചവര്‍ക്കും ഇതിനു അവസരം ലഭിക്കും.
ഇത് നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും വ്യവസ്ഥകളും തീരുമാനിക്കാന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് മന്ത്രിസഭയ്ക്കു നിര്‍ദ്ദേശം നല്കി.
കായിക പ്രവര്‍ത്തനങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും കായിക താരങ്ങളുടെ കഴിവ് നേരെത്ത തന്നെ കണ്ടെത്താനും വേണ്ടിയാണ് പുതിയ തീരുമാനം.
Post Your Comments