ഗള്‍ഫിലെ ഏഷ്യന്‍ വീട്ടു ജോലിക്കാരി കോടീശ്വരിയായി മാറി. ശ്രീലങ്കന്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് കോടീശ്വരിയായി മാറിയത്. സൗദി അറേബ്യയില്‍ കഴിഞ്ഞ 17 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ശമ്പള ഇനത്തില്‍ കുടിശകയായി ലഭിക്കാനുണ്ടായിരുന്ന തുക ലഭിച്ചതോടെയാണ് ഇവര്‍ കോടീശ്വരിയായി മാറിയത്. 88,00,000 സൗദി റിയാല്‍ ഇവര്‍ക്കു ശമ്പള ഇനത്തില്‍ ലഭിച്ചത്. ഈ തുക 3.6 മില്ല്യണ്‍ ശ്രീലങ്കന്‍ രൂപയ്ക്കു തുല്യമാണ്.
ഇപ്പോള്‍ 44 വയസുള്ള കെ.ജി കുസുമാവതിയാണ് കോടീശ്വരിയായി മാറിയത്. 27 വയസുള്ളപ്പോഴാണ് ഇവര്‍ സൗദിയില്‍ എത്തിയത്. പിന്നീട് അവര്‍ ഒരു വീട്ടു ജോലിക്കാരിയായി ജോലി തുടങ്ങി. അവളുടെ സ്പോണ്സര് ആദ്യ എട്ട് വര്‍ഷത്തേക്ക് 400 സൗദി റിയാല്ശമ്പളമായി കൊടുത്തു.
അധികാരികള്‍ ജോലിസ്ഥലത്ത് എത്തിയപ്പോഴാണ് കസുമാവതിയുടെ കൈവശം പണമായി 38600 സൗദി റിയാലാണ് ഉണ്ടായിരുന്നത്. പിന്നീട് അധികൃതരുടെ നിര്‍ദേശപ്രകാശം കുടിശകയായ 50,000 സൗദി റിയാല്‍ തൊഴിലുടമ നല്കി.
ജിദയിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റിലെ തൊഴില്‍ ഉപദേശകനുമായ സുശീല്‍ കുമാര്‍ പെല്ലിക്കു കൊളംബൊയിലെ ശ്രീലങ്കന്‍ ബ്യൂറോ ഓഫ് ഫോറിന് എംപ്ലോയ്മെന്റില്‍ (എസ്.എല്‍.ബി.ഇ.) നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വീട്ടുജോലിക്കാരി കൊളംബൊയിലെ ശ്രീലങ്കന്‍ ബ്യൂറോ ഓഫ് ഫോറിന് എംപ്ലോയ്മെന്റില്‍ നല്കിയ പരാതിയാണ് നടപടിക്കു കാരണമായത്. പെല്ലി തനിക്കു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്പോണ്‍സറെ കണ്ടെത്തി. വീട്ടുജോലിക്കാരി കരാര്‍ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ അനുവാദം നല്കുന്നതിനു വിസമ്മതിച്ചു എന്നല്ലാതെ സ്പോണ്സര് യാതൊരു തരത്തിലും ഉപദ്രവിച്ചില്ലെന്നു അറിയിച്ചു.
സൗദി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കരാര്‍ പൂര്‍ത്തിയായ വീട്ടുജോലിക്കാരെ തിരികെ വീട്ടിലേക്ക് അയയ്ക്കാനുള്ള ബാധ്യത സ്പോണ്‍സര്‍ക്കു ആണ്. വീട്ടുജോലിക്കാരിയായ നാട്ടിലേക്ക് മടക്കി അയ്ച്ചതായി കൗണ്‍സിലര്‍ പറഞ്ഞു.
Post Your Comments