തിരുവനന്തപുരം : ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമം നാളെ മുതല്‍ മാറും. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും സ്റ്റോപ്പുകളിൽ മാറ്റമില്ല. കൂടാതെ പഴയ ട്രെയിനുകൾ ഒന്നും റദ്ദാക്കിയിട്ടുമില്ല. വേഗത്തില്‍ മാറ്റംവരുന്നതിനാല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ അഞ്ച് മുതൽ പത്ത് മിനിറ്റിന്റെ വരെ വ്യത്യാസം വന്നിട്ടുണ്ട്.
9.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാറുള്ള നേത്രാവതി എക്സ്പ്രസ് ഇനി 9.45ന് പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെടാറുള്ള തിരുവനന്തപുരം ഗുവാഹത്തി എക്സ്പ്രസ് 4.55ന് പുറപ്പെടും. വൈകിട്ട് 3.35ന് പുറപ്പെടാറുള്ള തിരുവനന്തപുരം- വെരാവല്‍ എക്സ്പ്രസ് 4.45നാണ് പുറപ്പെടുക. രാവിലെ 6.10ന് പുറപ്പെടാറുള്ള കോര്‍ബ എക്സ്പ്രസ് അഞ്ചു മിനിറ്റ് വൈകി പുറപ്പെടും.
തിരുവനന്തപുരം ഡിവിഷനില്‍ ആഴ്ചയില്‍ രണ്ടുസര്‍വീസുകൾ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം- പാലക്കാട് അമൃത പൊള്ളാച്ചി, പഴനിവഴി മധുരവരെ നീട്ടി. ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടി. കണ്ണൂര്‍- എറണാകുളം ദ്വൈവാര ട്രെയിന്‍ ആലപ്പുഴവരെ നീട്ടി. കൊച്ചുവേളി- മംഗളൂരു ജങ്ഷന്‍ അന്ത്യോദയ ട്രെയിനാണ് പുതിയ സര്‍വീസ്.
Post Your Comments