ഇന്ത്യ ലക്ഷ്യമിട്ട് ടെക്ക് ഭീമന്‍ ഗൂഗിള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തീരുമനിച്ചു. രാജ്യത്ത് വന്‍ സാധ്യതകള്‍ ഉണ്ടെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നത്. ഇന്ത്യയില്‍ മാത്രമല്ല മറ്റു ഏഷ്യന്‍ രാജ്യങ്ങളും ഗൂഗിള്‍ ഇനി മുതല്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഈ അടുത്ത കാലത്ത് ഗൂഗിള്‍ അവതരിപ്പിച്ച മൊബൈല്‍ വാലറ്റായ തേസ് ഇന്ത്യയില്‍ വിജയകരമായി മാറിയതാണ് ഈ തീരുമാനം എടുക്കാന്‍ ഗൂഗളിനെ പ്രേരിപ്പിച്ചത്.
തേസ് ഏഷ്യയിലെ വിപണി ലക്ഷ്യമിട്ടാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഈ ആപ്പ് മുഖേന ഇതു വരെ 70 ലക്ഷം ആളുകള്‍ പണമിടപാട് നടത്തി. കഴിഞ്ഞ സെപ്തംബറിലാണ് ആപ്പ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ വേഗം ഡിജിറ്റില്‍ സംവിധാനങ്ങള്‍ വഴിയായി മാറ്റുന്നത് തന്നെ അതിശിയപ്പിച്ചതായി സുന്ദര്‍ പിചൈ അറിയിച്ചു.
Post Your Comments