Latest NewsNewsGulf

ദുരിതങ്ങളിൽ നിന്നും രക്ഷപ്പെട്ട്‌, നവയുഗത്തിന്റെ സഹായത്തോടെ മലയാളി ഹൌസ് ഡ്രൈവർ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ മൂലം ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദിയുടെ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം സ്വദേശിയായ ഉബൈസ് ഷാജഹാൻ ഒന്നരവർഷം മുൻപാണ് ദമ്മാം കൊദറിയയിൽ ഒരു സൗദി ഭവനത്തിൽ ഹൌസ് ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. എന്നാൽ നാട്ടിൽ നിന്നും ലഭിച്ച വാഗ്‌ദാനപ്രകാരമുള്ള ശമ്പളമോ അനുകൂല്യങ്ങളോ കിട്ടിയില്ല എന്ന് മാത്രമല്ല, ആ വലിയ വീട്ടിലെ പുറംജോലികളും അയാൾക്ക്‌ ചെയ്യേണ്ടി വന്നു. മതിയായ വിശ്രമമില്ലാതെ രാപകൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ ആരോഗ്യവും മോശമായി. പലപ്പോഴും ശമ്പളം സമയത്ത് കിട്ടാതെ കുടിശ്ശികയായതോടെ സാമ്പത്തികമായും ഉബൈസ് ദുരിതത്തിലായി.

സഹികെട്ടപ്പോൾ തനിയ്ക്ക് ഇനി ജോലി ചെയ്യാൻ കഴിയില്ലെന്നും ഫൈനൽ എക്സിറ്റ് തരണമെന്നും ഉബൈസ് ആവശ്യപ്പെട്ടു. ഇത് കേട്ട് കുപിതനായ സ്പോൺസർ അയാളെ മർദ്ധിയ്ക്കുകയും ചെയ്തു.

ജീവിതം വഴിമുട്ടിയ ഉബൈസ്, കൊദറിയയിൽതന്നെ ജോലി ചെയ്യുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗമായ സനു മഠത്തിലിനെ സമീപിച്ചു സഹായം അഭ്യർത്ഥിച്ചു. തുടർന്ന് സാനുവിന്റെ നേതൃത്വത്തിൽ നവയുഗം ദല്ലാ യൂണിറ്റും, ദമ്മാം മേഖലകമ്മിറ്റിയും ഉബൈസിനെ സഹായിയ്ക്കാൻ മുന്നിട്ടിറങ്ങി.

സനുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും ഉബൈസിന്റെ സ്‌പോൺസറെ നേരിട്ട് ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. കരാർ കാലാവധി കഴിയാത്തതിനാൽ ഉബൈസിന് എക്സിറ്റ് നൽകാൻ കഴിയില്ലെന്നും, അങ്ങനെ എക്സിറ്റ് നൽകണമെങ്കിൽ ഇരുപതിനായിരം റിയാൽ നഷ്ടപരിഹാരം നൽകണമെന്നും സ്പോൺസർ ആവശ്യപ്പെട്ടു. പലപ്രാവശ്യം നടത്തിയ ഒത്തുത്തീർപ്പ് ചർച്ചകൾക്ക് ഒടുവിൽ, രണ്ടായിരം റിയാൽ തന്നാൽ ഫൈനൽ എക്സിറ്റ് തരാമെന്ന് സ്പോൺസർ സമ്മതിച്ചു.

നവയുഗം ദമ്മാം മേഖലകമ്മിറ്റിയുടെ കീഴിൽ വരുന്ന പ്രവർത്തകർ പിരിവെടുത്ത്, സ്പോൺസർക്ക് നഷ്ടപരിഹാരം നൽകി, ഉബൈസിന് ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി നൽകി. സനുവിന്റെ നേതൃത്വത്തിൽ നവയുഗം പ്രവർത്തകർ തന്നെ വിമാനടിക്കറ്റും, കുറച്ചു സഹായധനവും ഉബൈസിന് നൽകി.

നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ് ഉബൈസ് ഷാജഹാൻ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button