Latest NewsNewsIndia

കോണ്‍ഗ്രസ് ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നു; രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി അമിത് ഷാ

ഹിമാചല്‍ പ്രദേശ്: കോണ്‍ഗ്രസ് ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയോട് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിതാ ഷാ. മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന രാഹുലിന്‍റെ ചോദ്യത്തിന് മറുപടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചലില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഷാ.

ഹിമാചലിലെ വീരഭദ്രസിങ്ങ് സര്‍ക്കാറിനെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് യാതൊരു വികസനവും നടന്നിട്ടില്ലെന്നും ഷിംലയില്‍ പീഢനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് അമിത് ഷാ ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button